ലാഹോര്‍: പാകിസ്താനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം. ലാഹോറിലെ ഒരു മോട്ടോര്‍വേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണായി.
ഉടന്‍ തന്നെ സഹായാത്തിനായി ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസെത്തുന്നതിന് മുന്നേ സംഭവ സ്ഥലത്തെത്തിയ അക്രമികള്‍ യുവതിയേയും രണ്ട് കുട്ടികളേയും വിന്‍ഡോ തകര്‍ത്ത് പുറത്തേക്ക് വലിച്ചിടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വെച്ച് ഇവര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുത്തു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്ന സമീപനം ആളുകള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. യുവതി രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്താന്‍ സമൂഹത്തില്‍ ആരും തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ഇത്രയും വൈകി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
യുവതി സുരക്ഷിതമായ ഒരു ഹൈവേയിലൂടെ യാത്ര ചെയ്യണമായിരുന്നെന്നും ആവശ്യമായ ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ഫ്രാന്‍സില്‍ താമസിക്കുന്ന യുവതി പാകിസ്താനി സമൂഹം അത്തരത്തില്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിച്ചതാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…