തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സ്വർണകടത്ത് സംഘത്തിെൻറ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. നീതിപൂർവ്വകമായ അന്വേഷണത്തിന് മന്ത്രി സ്ഥാനത്ത് നിന്ന് ജലീൽ മാറി നിൽക്കുകയായിരുന്നു വേണ്ടത്. അത് ചെയ്യാതെ അദ്ദേഹം ന്യായവാദങ്ങൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
നിലവിലെ സാമൂഹ്യ നിയന്ത്രണ സാഹചര്യത്തിെൻറ മറവിൽ പ്രശ്നത്തെ നിസാരവത്കരിച്ച് രക്ഷപെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമ്പോൾ പറഞ്ഞ ന്യായം മന്ത്രി ജലീലിനും ബാധകമാണ്. എന്നാൽ മന്ത്രിയുടെ സംരക്ഷണം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ്. ഇത് സംശയാസ്പദമാണെന്നും സി.പി.എം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…