Categories: International

ബ്രസീലിലെ മനാസിൽ മരിച്ച കൊവിഡ് രോ​ഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ

സാവോപോളോ: ബ്രസീലിലെ തിരക്കേറിയ ന​ഗരമായ മനാസിൽ മരിച്ച കൊവിഡ് രോ​ഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും ന​ഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ​ന​ഗരത്തിലെ ഒരു സെമിത്തേരിയിൽ കുഴി കുഴിച്ച് മരിച്ചവരെ ഒരുമിച്ചാണ് അടക്കം ചെയ്യുന്നത്. പല ബന്ധുക്കളും ഇത്തരത്തിൽ ഉള്ള ശവസംസ്കാരം ഒഴിവാക്കാനായി മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.

മനാസിൽ ഇതിനോടകം ആറായിരം പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 27,00 കിലോമീറ്റർ അകെലെയുള്ള സാവോ പോളോവിൽ നിന്ന് അടിയന്തിരമായി ശവപ്പെട്ടികൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് നാഷണൽ ഫ്യൂണറൽ ഹോം അസോസിയേഷൻ ഇപ്പോൾ. മനാസിന് രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളില്ലാത്തതും ന​ഗരത്തിന് വെല്ലുവിളിയാണ്.

വനപ്രദേശത്തിന് സമീപമുള്ള മനാസിൽ 20 ദശലക്ഷത്തോളം ആളുകളുണ്ടെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്. ഉൾപ്രദേശങ്ങളിൽ നിന്നുള്ളവരും ചികിത്സയ്ക്കായി ഇവിടെയാണ് എത്താറുള്ളത്. കൊവിഡ് മഹാമാരി പടർന്നു പിടച്ചതിനു ശേഷം ഒരു ദിവസം 130നടുത്ത് ആളുകൾ ഇവിടെ മരിക്കുന്നുണ്ടെന്നാണ് ആരോ​ഗ്യ സെക്രട്ടറി പറയുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തെ അവ​ഗണിച്ചത് രോ​ഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കിയെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

റിയോയിലും സാവോ പോളോവിലും ഉയർന്നു വരുന്ന രോ​ഗബാധിതരുടെ എണ്ണം ഈ ന​ഗരങ്ങൾക്കടുത്തുള്ള ദരിദ്ര പ്രദേശങ്ങളെയും ​ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകളും ബ്രസീലിൽ നിന്ന് ഉയരുന്നുണ്ട്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

54 mins ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

8 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

13 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago