International

വിദേശ വിദ്യാർഥികൾക്ക് ജീവിതച്ചെലവിനാവശ്യമായ കരുതൽ ധനം ഇരട്ടിയാക്കി കാനഡ

കാനഡയിലെത്തുന്ന വിദേശവിദ്യാർഥികൾ ജീവിതച്ചെലവിനായി കരുതേണ്ട കരുതൽ ധനം ഇരട്ടിയാക്കി കാനഡ. നിലവിൽ 10,000 കനേഡിയൻ ഡോളറാണ് (6.14ലക്ഷം രൂപ) കരുതേണ്ടത്. ജനുവരി ഒന്നു മുതൽ സ്‌റ്റഡി പെർമിറ്റ് അപേക്ഷ നൽകുന്നവർ 20,635 കനേഡഡിയൻ ഡോളർ(ഏകദേശം 12.7 ലക്ഷം രൂപ) നൽകണം. ഇമ്മിഗ്രേഷൻ, റഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആർ.സി.സി.)യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തു ജീവിതച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണു തീരുമാനം.

രാജ്യത്തെ ജിവിതച്ചെലവിൻ്റെ യഥാർഥ ചിത്രം രാജ്യാന്തര വിദ്യാർഥികൾ മനസിലാക്കണം. കാനഡയിലെ അവരുടെ വിജയത്തിന് ഇത് ആവശ്യമാണ്. -കനേഡിയൻ മന്ത്രി മാർക് മില്ലർ പറഞ്ഞു. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവർഷം ഈ തുകയിൽ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.

ട്യൂഷൻഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെർമിറ്റിനുള്ളതുൾപ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു. 2022-ൽ കാനഡയിലെത്തിയ വിദേശവിദ്യാർഥികളിൽ(3.19 ലക്ഷം) ഇന്ത്യയിൽനിന്നുള്ളവരാണ് കൂടുതൽ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Help to Buy പദ്ധതിക്കായി അപേക്ഷിച്ച പകുതിയോളം പേർക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല

അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…

32 mins ago

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

20 hours ago

അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു

അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…

22 hours ago

നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…

23 hours ago

ജീവിതച്ചെലവ് കുറയുന്നില്ല; അയർലണ്ടിൽ വൈദ്യുതി-വാടക നിരക്കുകൾ ഉയരുന്നു

വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…

1 day ago

ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു

അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…

2 days ago