കൊവിഡ്-19 ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാന്‍നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു. 76 ദിവസങ്ങള്‍ക്കു ശേഷമാണ് വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത്. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ നഗരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു.
ലോക്ഡൗണ്‍ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേരാണ് വുഹാവനില്‍ നിന്നും ട്രെയിനുകളിലും വിമാനങ്ങളിലുമായി നഗരം വിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. ചൈനയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായതും വുഹാനിലയായിരുന്നു. ചൈനയിലെ കൊവിഡ് മരണങ്ങളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനില്‍ നിന്നാണ്. 2571 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കൊവിഡ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ ഏഴിന് രോഗലക്ഷണങ്ങളില്ലാതെ 137 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. 12722 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 398000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്താകമാനം 14 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80000 ലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 149 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.രാജ്യത്ത് 5194 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 750 ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…