gnn24x7

കൊവിഡ്-19; വുഹാന്‍നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേര്‍ നഗരം വിട്ടു

0
194
gnn24x7

കൊവിഡ്-19 ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാന്‍നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു. 76 ദിവസങ്ങള്‍ക്കു ശേഷമാണ് വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത്. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ നഗരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു.

ലോക്ഡൗണ്‍ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേരാണ് വുഹാവനില്‍ നിന്നും ട്രെയിനുകളിലും വിമാനങ്ങളിലുമായി നഗരം വിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. ചൈനയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായതും വുഹാനിലയായിരുന്നു. ചൈനയിലെ കൊവിഡ് മരണങ്ങളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനില്‍ നിന്നാണ്. 2571 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കൊവിഡ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ ഏഴിന് രോഗലക്ഷണങ്ങളില്ലാതെ 137 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. 12722 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 398000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്താകമാനം 14 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80000 ലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇതുവരെ 149 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.രാജ്യത്ത് 5194 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 750 ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here