മെക്സിക്കോ സിറ്റി: ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ കൊറോണ വൈറസ് മെക്സിക്കോ’യിലും സ്ഥിരീകരിച്ചു.
അടുത്തിടെ ഇറ്റലിയിലെ ബെര്‍ഗാമോ സന്ദര്‍ശിച്ച രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നിരീക്ഷണത്തിലാണെന്നും രോഗബാധയുള്ള രണ്ട് പേര്‍ ഐസോലേഷന്‍ വാര്‍ഡിലാണെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയ വക്താവ് ഹുഗോ ലോപ്പസ് ഗാറ്റില്‍ അറിയിച്ചു.
മാത്രമല്ല ഇതില്‍ ഒരാളുടെ കുടുംബത്തെയും ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച്ച ബ്രസീലിലാണ് ലാറ്റിന്‍ അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ലോകമെമ്പാടും ഇതുവരെ 83670 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട് ഇതില്‍ 2865 പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണമടഞ്ഞിരുന്നു.
ഇതിനിടയില്‍ കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്.
നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ആണ് പള്ളികള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല മാര്‍ച്ച് പതിനാലിന് ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച…
അയർലണ്ടിൽ ഐറിഷ് റസിഡൻസ് പെർമിറ്റ് (IRP) കാർഡ് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വെക്കേഷൻ സമയത്ത് വിദേശയാത്ര ചെയ്യുന്നവർ നേരിടുന്ന പ്രയാസങ്ങൾ…
ഡബ്ലിൻ; ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്സ് ഫോറം (ബി.…
അയർലണ്ടിൽ താമസിക്കുന്ന, Irish Residence Permit (IRP) കാർഡിന്റെ കാലാവധി കഴിഞ്ഞ വിദേശ പൗരന്മാർക്ക് താൽക്കാലിക യാത്രാ ഇളവ് പ്രഖ്യാപിച്ച്…
അയർലണ്ടിലെ ജനങ്ങൾ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെക്കാൾ കൂടുതൽ ആശങ്കപ്പെടുന്നത് ജീവിതച്ചെലവിനെക്കുറിച്ചാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ യൂറോബാരോമീറ്റർ (Eurobarometer)…