Categories: Kerala

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും വിജിലന്‍സ് ചോദ്യം ചെയ്യും. 

ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് വിജിലന്‍സ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച് അന്വേഷണസംഘം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

അന്നത്തെ ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ മൊഴിയിലെ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇത് മൂന്നാം തവണയാണ് ഈ കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ആരോപണം. 

സാക്ഷി എന്ന നിലയിലായിരുന്നു ആദ്യം ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ്‌ ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണറും സര്‍ക്കാരും അനുമതി നല്‍കിയതിന് ശേഷമുള്ള ചോദ്യം ചെയ്യലായിരുന്നു ഈ മാസം 15 ന് നടന്നത്. 

ഏകദേശം മൂന്ന് മണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.  എന്തായാലും ഇന്ന് നടത്തുന്ന ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Newsdesk

Recent Posts

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

7 mins ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

2 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

15 hours ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

22 hours ago

സ്റ്റുഡന്റ് അക്കോമഡേഷൻ തട്ടിപ്പ്: മുന്നറിയിപ്പുമായി ഗാർഡ

ലിവിങ് സർട്ടിഫിക്കറ്റ് പരീക്ഷാഫലവും തേർഡ് -ലെവൽ CAO ഓഫറുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള താമസസൗകര്യ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി An…

1 day ago

നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270 ആയി

ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും…

1 day ago