ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം ലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 100 പേരാണ്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ലയെന്ന്‍ വ്യക്തമാണ്.
ഇതോടെ രോഗബാധിതരുടെ എണ്ണം 68, 500 ആയി എന്നാണ് റിപ്പോര്‍ട്ട്. ഹുബൈ പ്രവിശ്യയില്‍ ശനിയും ഞായറാഴ്ചയുമായി യഥാക്രമം 2641, 2009 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പുതുതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2420 ആണ്.
എന്നാല്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നു ദിവസമായി കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. അതേസമയം ഹുബൈയ് പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി.
കൂടാതെ ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്‍പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ കൊറോണ ഭീതിയെ തുടര്‍ന്ന്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലില്‍ കുടുങ്ങിയ 400 യുഎസ് പൗരന്മാര്‍ അമേരിക്കയിലേയ്ക്ക് തിരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇതിനിടയില്‍ ആഫ്രിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്തിലാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കൂടാതെ ചൈനയില്‍ 1716 മെഡിക്കല്‍ സ്റ്റാഫിന് രോഗം പിടിപെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹുബൈയ് പ്രവിശ്യയില്‍ ആദ്യഘട്ടത്തില്‍ രോഗികളെ ചികിത്സിച്ച സമയം മാസ്കുകളും മറ്റും ഉപയോഗിക്കാദി രോഗികളെ പരിശോധിക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് വിവരം.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…