gnn24x7

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു

0
210
gnn24x7

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ  വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1765 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ മാത്രം ലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 100 പേരാണ്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ലയെന്ന്‍ വ്യക്തമാണ്.

ഇതോടെ രോഗബാധിതരുടെ എണ്ണം 68, 500 ആയി എന്നാണ് റിപ്പോര്‍ട്ട്. ഹുബൈ പ്രവിശ്യയില്‍ ശനിയും ഞായറാഴ്ചയുമായി യഥാക്രമം 2641, 2009 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  പുതുതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 2420 ആണ്.  

എന്നാല്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നു ദിവസമായി കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.  അതേസമയം ഹുബൈയ് പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി.

കൂടാതെ ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്‍പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയില്‍ കൊറോണ ഭീതിയെ തുടര്‍ന്ന്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലില്‍ കുടുങ്ങിയ 400 യുഎസ് പൗരന്മാര്‍ അമേരിക്കയിലേയ്ക്ക് തിരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

ഇതിനിടയില്‍ ആഫ്രിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  ഈജിപ്തിലാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.  കൂടാതെ ചൈനയില്‍ 1716 മെഡിക്കല്‍ സ്റ്റാഫിന് രോഗം പിടിപെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹുബൈയ് പ്രവിശ്യയില്‍ ആദ്യഘട്ടത്തില്‍  രോഗികളെ ചികിത്സിച്ച സമയം മാസ്കുകളും മറ്റും ഉപയോഗിക്കാദി രോഗികളെ പരിശോധിക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രോഗബാധ ഏറ്റതെന്നാണ് വിവരം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here