ജനീവ: കോറോണ വൈറസ് പടരാതിരിക്കാൻ കൃത്യമായ മുൻകരുതൽ പാലിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.
കൊറോണ മഹാമാരിയെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വലിയ പ്രശ്നങ്ങളാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അടിസ്ഥാന കാര്യങ്ങൾ പോലും പാലിക്കുന്നില്ലയെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച പുറത്തുവിട്ട കണക്കുകളിലെ 2.30,000 പുതിയ കേസുകളിൽ 80 ശതമാനവും 10 രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും അതിൽ 50 ശതമാനവും രണ്ടു രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ പരിമിതമായതോ ഭൂമിശാസ്ത്രപരമോ ആയ lock down എറപ്പെടുത്തേണ്ടി വരുമെന്ന് WHO എമർജൻസീസ് വിഭാഗം തലവൻ മൈക്ക് റയാൻ അറിയിച്ചു. ഇത് ചില സ്ഥലങ്ങളിലെ രോഗം പടരുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു, മാത്രമല്ല സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം കടുത്തരീതിയിൽ വിമർശിച്ചു.
അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…
അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…
പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…
പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…