ബീജിങ്: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത. മൂന്ന് മിനുട്ട് രാജ്യത്തെ പൗരന്‍മാര്‍ മുഴുവന്‍ നിശബ്ദമായി എഴുന്നേറ്റ് നിന്നാണ് അനുശോചനം അര്‍പ്പിച്ചത്. തുടര്‍ന്ന് ആദര സൂചകമായി കാറുകളും ട്രെയിനുകളുടെയും ഹോണുകള്‍ മുഴക്കി. അനുശോചനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പങ്കുകൊണ്ടു.
കൊവിഡ് ബാധിച്ച് മരിച്ച പൗരന്‍മാര്‍ക്കും ചികിത്സക്കിടെ രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദരം അര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിക്കുന്നത്.
2567 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയിലൊട്ടാകെ 3300 പേര്‍ മരിക്കുകയും ചെയ്തു. ചൈനയ്ക്ക് പിന്നാലെ ലോകവ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുകയും 58000 പേര്‍ ആഗോളതലത്തില്‍ മരിക്കുകയും ചെയ്തു. 10 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 226000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 2,73,880 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1480 കൊവിഡ് മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയി.
സ്പെയിനിലും ഇറ്റലിയിലും മരണ സംഖ്യ ഉയരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഇതുവരെ 13,900 പേരാണ് മരിച്ചത്. എന്നാല്‍, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ നേരിയ കുറവ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…