വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ ഇതിനോടകം 40 പേരാണ് മരിച്ചിട്ടുള്ളത്.
വൈറസ് വ്യാപനത്തെ നേരിടുന്നതിനായി 5,000 കോടി യു.എസ് ഡോളര്‍ സഹായമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. രോഗത്തെ ചെറുക്കാന്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌പെയിനില്‍ ഇതുവരെ 120 പേര്‍ മരിച്ചു. അടുത്ത 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ സ്‌പെയിന്‍ അന്തിമതീരുമാനമെടുക്കും.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…