ന്യൂദല്‍ഹി: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു.
ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. പോപ്പ് ഗായിക റിഹാന്ന കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയത്.
കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നത്. റിഹാനയുടെയും ഗ്രെറ്റയുടെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകക്ക് പിന്തുണയുമായുള്ള ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുമുണ്ട്.
ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…
പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…
മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…
ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…
വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…
വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…