Categories: International

കരീബിയയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി

ഹവാന: കരീബിയന്‍ തീരത്ത് ജമൈക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്ഥലത്ത് നൂറുകണക്കിന് പേരാണ് തെരുവിലേക്കിറങ്ങിയത്.

ഭൂചലനത്തിന്റെ തീവ്രത യുഎസ് ഭൂഖണ്ഡം വരെ വ്യാപിച്ചു കിടന്നതിനാല്‍ മിയാമി പൊലീസ് ചില കെട്ടിടങ്ങള്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കു പ്രകാരം പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്.

ഇതുവരെയും ഇവിടെ നിന്ന് കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം നാലുമുതല്‍ അഞ്ചു വരെ തീവ്രത രേഖപ്പെടുത്തിയ ചെറു ഭൂചലനങ്ങളും ഉണ്ടായി.

യുഎസിലെ പസഫിക് സുനാമി വാര്‍ണിങ് സെന്റര്‍ സുനാമിയടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമൈക്ക, ബെലിസ്, ക്യൂബ, ഹോണ്ട്യൂറാസ്, മെക്‌സികോ, കേമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമിക്ക് സാധ്യതയുണ്ടാവുമെന്ന് മുന്നറിയിപ്പു നല്‍കിയത്.എന്നാല്‍ പിന്നീട് മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.

ക്യൂബയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ ഭൂചലനത്തില്‍ വിറച്ചതായാണ് റിപ്പോര്‍ട്ട്. ഭൂചലനം 20 സെക്കണ്ടുകളോളം നീണ്ടു നിന്നിരുന്നു.

Newsdesk

Recent Posts

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ‘ഓട്ടംതുള്ളൽ’ സെക്കൻ് ലുക്ക് പോസ്റ്റർഎത്തി

ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.ഈ ചിത്രത്തിൻ്റെ  ആദ്യ പോസ്റ്റർ…

4 mins ago

വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ അന്തരിച്ചു

𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ   ഹൃദയാഘാതത്തെ തുടർന്ന്  മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…

21 hours ago

Biblia 2026 Grand Finale; ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ

അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…

1 day ago

അയർലൻഡിൽ നഴ്സായിരുന്ന നിമ്മി ജോയ് നിര്യാതയായി

അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…

1 day ago

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസാ ഇളവുകളുമായി ഫ്രാൻസ്

ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…

2 days ago

ട്രംപിനെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം; 2026-ലെ സർവ്വേ ഫലങ്ങൾ പുറത്ത്

വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…

2 days ago