Categories: International

കൊറോണ; ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ

യുനൈറ്റഡ്​ നേഷൻസ്​: കോവിഡിനെ തുടർന്ന്​​ ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ. 50 കോടി ജനങ്ങളെയാണ്​ മഹാമാരി പട്ടിണിയിലേക്ക്​ തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്​ഥയിലേക്കു വീഴുകയെന്നും യു.എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു. ലണ്ടനിലെ കിങ്​സ്​ കോളജി​െലയും ആസ്​ട്രേലിയൻ നാഷനൽ യൂനിവേഴ്​സിറ്റിയിലെയും വിദഗ്​ധരുടെ നേതൃത്വത്തിലായിരുന്നു പഠനം.

നിലവിലെ ആരോഗ്യപ്രതിസന്ധിയെക്കാൾ കടുത്തതാകും സാമ്പത്തികമാന്ദ്യം. അടുത്തയാഴ്​ച നടക്കാനിരിക്കുന്ന ലോകബാങ്ക്​, അന്താരാഷ്​ട്ര നാണ്യനിധി പ്രതിനിധികളുടെയും ജി20 ധനകാര്യ മന്ത്രിമാരുടെയും സമ്മേളനത്തിനു മുന്നോടിയായാണ്​ റിപ്പോർട്ട്​ പുറത്തിറക്കിയത്​. കോവിഡ്​ മൂലം ​യു.എസിലെ മിയാമിയിൽ തൊഴിൽരഹിതരായത്​ ആയിരങ്ങളാണ്​. ബുധനാഴ്​ച തൊഴിലില്ലാത്തവർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാൻ എത്തിയത്​ നൂറുകണക്കിനാളുകളാണ്​. മാർച്ച്​ 15നും ഏപ്രിൽ അഞ്ചിനുമിടയിൽ ഫ്ലോറിഡയിൽ തൊഴിൽരഹിതരായ അഞ്ചരലക്ഷം പേരാണ്​ സഹായത്തിനായി അപേക്ഷ നൽകിയത്​. കോവിഡ്​ പടർന്നുപിടിച്ചതോടെ രണ്ടാഴ്​ചക്കിടെ യു.എസിൽ തൊഴിൽ നഷ്​ടപ്പെട്ടവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കയാണ്​. 660 ലക്ഷം ആളുകളാണ്​ തൊഴിലില്ലാത്തവരുടെ ആനുകൂല്യത്തിന്​ അപേക്ഷ നൽകിയത്​. കാനഡയിൽ 10 ലക്ഷം ആളുകൾ തൊഴിൽ രഹിതരായി.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ യു.എസിലാണ്​. കോവിഡ്​ ഏറ്റവും മാരകമായി ബാധിച്ച ന്യൂയോർക്കിൽ ദുരന്തസൂചകമായി പതാക പകുതി താഴ്​ത്തി​ക്കെട്ടി. അതിനിടെ, കോവിഡ്​ പരത്തുമെന്ന്​ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ ഭീകരക്കുറ്റം ചുമത്തി.  അതേസമയം, കോവിഡിനെ ചെറുക്കുന്നതിൽ സർക്കാറിന്​ പാളിച്ചപറ്റിയെന്ന്​ അംഗീകരിക്കാൻ ട്രംപ്​ തയാറായിട്ടില്ല. ഐസൊലേഷൻ നടപടികൾ ഫലംകാണുന്നുവെന്ന നിഗമനത്തിലാണ്​ ഭരണകൂടം.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

11 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

19 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

21 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

22 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago