International

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉടൻ കുറയ്ക്കില്ല

പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ് നൽകുന്നതിനിടയിൽ, അടുത്ത രണ്ട് പാദങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് തയ്യാറാകില്ലെന്ന് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് സൂചന നൽകി. കഴിഞ്ഞ മാസമാണ് സെൻട്രൽ ബാങ്ക് ഒരു വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് സ്ഥിരത നിലനിർത്തിയത്. Runaway consumer prices നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് തുടർച്ചയായി 10 തവണ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു.

യൂറോസോൺ പണപ്പെരുപ്പം കഴിഞ്ഞ മാസം 2.9 ശതമാനമായി കുറയുകയും single currency area ൽ ഉയർന്ന വായ്പാ ചെലവുകൾ വരികയും ചെയ്തതോടെ, ECB എപ്പോൾ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങുമെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായി. നിരക്കുകൾ നിലവിലെ നിലവാരത്തിൽ നിലനിർത്തിയാൽ, idaത്തരം കാലയളവിൽ പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ തിരികെ കൊണ്ടുവരാനാകുമെന്ന് ലഗാർഡ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ പണപ്പെരുപ്പത്തിലെ മാന്ദ്യം 2021 ജൂലൈ മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. യൂറോ ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ വർഷം ഒക്ടോബറിൽ 10.6 ശതമാനത്തിലെത്തി. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷമുള്ള ഊർജച്ചെലവ് വർധിച്ചതാണ് പ്രധാനമായും ഇതിന് കാരണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

23 mins ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

8 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

22 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

24 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

1 day ago