പാരീസ്: ചൈനീസ് കമ്പനിയായ ഹുവായിയുടെ ഉപകരണങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്.
എന്നാല്‍ ചൈനീസ് കമ്പനിയിലേക്ക് മാറരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളോട് ആവശ്യപ്പെടുമെന്നും ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി (ANSSI) മേധാവി അറിയിച്ചു.
ഹുവായിക്ക് പൂര്‍ണമായി ഒരു നിരോധനം ഉണ്ടാവില്ല എന്ന സൂചനതന്നെയാണ് ഫ്രാന്‍സില്‍ നിന്നും ഉണ്ടാകുന്നത്. അതേസമയം ഹുവായ് ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
മൂന്ന് മുതല്‍ എട്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന പെര്‍മിറ്റുകള്‍ ഇതിനകം തന്നെ ഹുവായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുമെന്ന് മെന്നും, ഇത് ചൈനീസ് കമ്പനിയുടെ ഫ്രാന്‍സിന്റെ 5 ജി നെറ്റ്വര്‍ക്കിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് കമ്പനിയായ ഹുവായിക്ക് അമേരിക്ക നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതിന് മുന്‍പ് സുരക്ഷാ ഭീഷണി ഉയര്‍ന്നെന്ന് ആരോപിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്ക് പിന്നാലെയാണ അമേരിക്കയുടെ തീരുമാനം വന്നത്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…