ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക ഇരട്ടിയിൽ കൂടുതലാക്കി പൊലീസ്. കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയാണ് വികാസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപയായിരുന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് രണ്ടരലക്ഷമാക്കിയാണ് ഉയർത്തിയിരിക്കുന്നത്.
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പൊലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു, മരിച്ചവരിൽ നിന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും അക്രമികൾ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.
നാൽപ്പതോളം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാര്‍ക്കൊപ്പം പ്രത്യേക ദൗത്യസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ദുബെയുടെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരം നേരത്തെ പിടിയിലായ ഗുണ്ടാസംഘത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…