പാരീസ്: ചൈനീസ് കമ്പനിയായ ഹുവായിയുടെ ഉപകരണങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്.
എന്നാല്‍ ചൈനീസ് കമ്പനിയിലേക്ക് മാറരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളോട് ആവശ്യപ്പെടുമെന്നും ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി (ANSSI) മേധാവി അറിയിച്ചു.
ഹുവായിക്ക് പൂര്‍ണമായി ഒരു നിരോധനം ഉണ്ടാവില്ല എന്ന സൂചനതന്നെയാണ് ഫ്രാന്‍സില്‍ നിന്നും ഉണ്ടാകുന്നത്. അതേസമയം ഹുവായ് ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
മൂന്ന് മുതല്‍ എട്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന പെര്‍മിറ്റുകള്‍ ഇതിനകം തന്നെ ഹുവായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുമെന്ന് മെന്നും, ഇത് ചൈനീസ് കമ്പനിയുടെ ഫ്രാന്‍സിന്റെ 5 ജി നെറ്റ്വര്‍ക്കിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് കമ്പനിയായ ഹുവായിക്ക് അമേരിക്ക നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതിന് മുന്‍പ് സുരക്ഷാ ഭീഷണി ഉയര്‍ന്നെന്ന് ആരോപിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്ക് പിന്നാലെയാണ അമേരിക്കയുടെ തീരുമാനം വന്നത്.
കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം…
ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ്…
വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ്…
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക…
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിൽ രണ്ട് വയസ്സുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ…
ഡാലസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ…