Categories: Gulf

കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല് മലയാളികൾ കൂടി ഗൾഫിൽ മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല്  മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. ശിശുരോഗ വിദഗ്ധനായ എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ( 66) റിയാദിലാണ് മരിച്ചത്. കൊയിലാണ്ടി നന്തിയിൽ ശാന്തി ക്ലിനിക്ക് നടത്തിയിരുന്ന ഇദ്ദേഹം രണ്ട് വർഷമായി റിയാദിലാണ്.  ഭാര്യമാർ: മേഴ്സി, പരേതയായ പ്രീതി. മക്കൾ: സാനിയ, ഡോ.ഋത്വിക്.

മലപ്പുറം മങ്കട വടക്കാങ്ങര വടക്കേ കുളമ്പ് ശിഹാബുദ്ദീൻ (37) ജിദ്ദയിൽ മരിച്ചു. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ, ഷംന.

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നെടുമ്പാൾ വേണു (59) ഖത്തറിൽ മരിച്ചു. ഭാര്യ: സിന്ധു.

ആലപ്പുഴ അരൂക്കുറ്റി 12–ാം വാർഡ് വടുതല ചെന്നാളിൽ സിഎംഎ ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ (ഷിബു–50) ഒമാനിൽ മരിച്ചു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.

Newsdesk

Recent Posts

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

3 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

18 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

19 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

21 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

21 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 days ago