International

ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; പോലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു.

“ബിൽ പൂർണ്ണമായും മാറ്റിയെഴുതുകയും പുതിയ പതിപ്പ് സമർപ്പിക്കുകയും ചെയ്യും,” എന്ന് ഫ്രഞ്ച് പാർലമെന്റിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകക്ഷി മേധാവി ക്രിസ്റ്റോഫ് കാസ്റ്റാനർ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു പാരിസിലെ പോലീസുദ്യോഗസ്ഥർ ബ്ലാക്ക് സംഗീത നിർമ്മാതാവായ മൈക്കിൾ സെക്‌ളരെ മർദിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നത്.

പോലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്നത് ആളുകളെ തടയാൻ പുതിയ നിയമത്തിന് കഴിയുമെന്ന ആശങ്കയുണ്ടായിരുന്നു. പുതിയ സുരക്ഷാ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.

പാരിസിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാർ കാറുകൾക്കും ഹോട്ടലുകൾക്കും തീയിട്ടു. ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. പോലീസുദ്യോഗസ്ഥരുടെ ചിത്രം പങ്കിട്ടാൽ 45000 യൂറോ പിഴയും ഒരു വര്ഷം തടവും ലഭിക്കും.

Newsdesk

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

12 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

13 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

15 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

15 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

16 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

16 hours ago