വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സിറ്റിസൺ അഫയേഴ്സ് ഓഫീസ്, അജ്മാൻ സർക്കാർ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.
അജ്മാൻ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാരുടെയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾ പരിഹരിയ്ക്കുന്നതിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി രൂപീകരിച്ച സിറ്റിസൺ അഫയേഴ്സ് ഓഫീസും തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.
ഷെയ്ഖ് അബ്ദുല്ല ബിൻ മജീദ് ബിൻ സയീദ് അൽ നുയിമി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സിറ്റിസൺ അഫയേഴ്സ് ഓഫീസ് സി.ഇ.ഒ മറിയം അലി അൽ മെമാറി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീ അക്ബർ മൊയ്ദീൻ തുംബെ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
യുഎഇ സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തത്തിൽ യു.എ.ഇ പൗരന്മാർക്ക് മികച്ച സേവനം നൽകുന്നതിൽ തുംബെ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അക്ബർ മൊയ്ദീൻ തുംബെ പറഞ്ഞു. അജ്മാൻ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാർക്കും തുംബെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന്ഗോൾഡ് മെംബർഷിപ്പ് കാർഡ് നൽകും.
ധാരണാപത്രം മുഖേന നടപ്പാക്കുന്ന കാര്യങ്ങൾ :-
1) യുഎഇയിലെ പൗരന്മാർക്ക് സംയുക്ത ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ നടത്തുക.
2) ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിറ്റിസൺ അഫയേഴ്സ് ഓഫീസിനെ ഉപദേശിക്കാൻ ഒരു മെഡിക്കൽ കമ്മിറ്റി രൂപീകരിക്കുക.
3) സിറ്റിസൺ അഫയേഴ്സ് ഓഫീസ് ശുപാർശ ചെയ്യുന്ന യുഎഇ പൗരന്മാർക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകുക.
യുണൈറ്റഡ് അറബ് എമിറേറ്റിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ, എല്ലാ സർക്കാർ ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിയ്ക്കുന്ന സ്ഥാപനമാണ് തുംബെ ഗ്രൂപ്പ്. 1998 ൽ അജ്മാനിൽ ഡോ. തുംബെ മൊയ്തീൻ ആരംഭിച്ച അന്താരാഷ്ട്ര ബിസിനസ് കമ്പനിയാണ് തുംബെ ഗ്രൂപ്പ്. ഇരുപത് മേഖലകളിൽ പ്രവർത്തനം നടത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, മെഡിക്കൽ റിസർച്ച് എന്നിവയിൽ 50 രാജ്യങ്ങളിൽ നിന്ന് 3500 സ്റ്റാഫുകളുണ്ട്. 86 രാജ്യങ്ങളിൽ നിന്നും 2000 വിദ്യാർത്ഥികൾ പഠിക്കുന്നു. 185 രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു.
By : ഡയസ് ഇടിക്കുള
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ,…
അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…
നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…
മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…
മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …