യു.എസ് : ലോകത്തെ മുഴുവന്‍ കീഴടക്കിയവരാണ് ഗൂഗിള്‍. ഇന്ന് ടെക് വിഭാഗത്തില്‍ ലോകത്ത് എന്തു കാര്യമുണ്ടെങ്കിലും ഗൂഗിള്‍ ഇല്ലാതെ നടക്കില്ല. അത്തരം കാര്യങ്ങള്‍ ഉള്ള ഗൂഗിളിലെ ജോലിക്കാര്‍ ചേര്‍ന്ന് ഒരു പുതിയ തൊഴിലാളി സംഘടനയ്ക്ക് നേതൃത്വം കൊടുക്കുകയും തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഗൂഗിളിന്റെ ആസ്ഥാനവും മാതൃസ്ഥാപനവുമായ ആല്‍ഫബെറ്റിലെയും എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 225 ജീവനക്കാരാണ് പുതിയ സംഘനയില്‍ അണിനിരന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതാണ് ആല്‍ഫബറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന ഈ സംഘടനയുടെ തീരുമാനം. വേതനം, ചൂഷണം, പ്രതികാരം, വിവേചനങ്ങള്‍ എന്നിവര്‍ക്കെതിരെ പേടിയില്ലാതെ ജോലി ഉറപ്പാക്കാനാണ് സംഘടനയുടെ തീരുമാനം.
ഗൂഗിളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ ലോകത്തു മുഴുവന്‍ ചര്‍ച്ചയായതായിരുന്നു. തൊഴിലാളികളുടെ ചൂഷണം, കമ്പനിയുടെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവരെ ഉപദ്രവിക്കുക, ഒറ്റയാക്കി പീഡിപ്പിക്കുക തുടങ്ങിയ പിരിപാടികളില്‍ മനം നൊന്താണ് അവര്‍ ഈ പുതിയ സംഘടനയെക്കുറിച്ച് ചിന്തിച്ചത്. മുന്‍പ് ഇത്തരം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഗൂഗിളിലെ തൊഴിലാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കിലും ഒരു സംഘടനാ തലത്തിലേക്ക് വളര്‍ന്നിരുന്നില്ല.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…