gnn24x7

ഗൂഗിള്‍ ജീവനക്കാര്‍ പുതിയ തൊഴിലാളി സംഘടനക്ക് രൂപം നല്‍കി

0
465
gnn24x7

യു.എസ് : ലോകത്തെ മുഴുവന്‍ കീഴടക്കിയവരാണ് ഗൂഗിള്‍. ഇന്ന് ടെക് വിഭാഗത്തില്‍ ലോകത്ത് എന്തു കാര്യമുണ്ടെങ്കിലും ഗൂഗിള്‍ ഇല്ലാതെ നടക്കില്ല. അത്തരം കാര്യങ്ങള്‍ ഉള്ള ഗൂഗിളിലെ ജോലിക്കാര്‍ ചേര്‍ന്ന് ഒരു പുതിയ തൊഴിലാളി സംഘടനയ്ക്ക് നേതൃത്വം കൊടുക്കുകയും തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഗൂഗിളിന്റെ ആസ്ഥാനവും മാതൃസ്ഥാപനവുമായ ആല്‍ഫബെറ്റിലെയും എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 225 ജീവനക്കാരാണ് പുതിയ സംഘനയില്‍ അണിനിരന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതാണ് ആല്‍ഫബറ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന ഈ സംഘടനയുടെ തീരുമാനം. വേതനം, ചൂഷണം, പ്രതികാരം, വിവേചനങ്ങള്‍ എന്നിവര്‍ക്കെതിരെ പേടിയില്ലാതെ ജോലി ഉറപ്പാക്കാനാണ് സംഘടനയുടെ തീരുമാനം.

ഗൂഗിളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ ലോകത്തു മുഴുവന്‍ ചര്‍ച്ചയായതായിരുന്നു. തൊഴിലാളികളുടെ ചൂഷണം, കമ്പനിയുടെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവരെ ഉപദ്രവിക്കുക, ഒറ്റയാക്കി പീഡിപ്പിക്കുക തുടങ്ങിയ പിരിപാടികളില്‍ മനം നൊന്താണ് അവര്‍ ഈ പുതിയ സംഘടനയെക്കുറിച്ച് ചിന്തിച്ചത്. മുന്‍പ് ഇത്തരം തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഗൂഗിളിലെ തൊഴിലാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കിലും ഒരു സംഘടനാ തലത്തിലേക്ക് വളര്‍ന്നിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here