കാഠ്മണ്ഡു: നേപ്പാളില്‍ കോവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി..!!
ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് എത്തുന്നവരാണ് രാജ്യത്ത് കോവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു.
പുറത്ത് നിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡിനെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണ്. കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനംആരംഭിച്ചശേഷം ആദ്യമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാളുമായി അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയും ചെയ്തിരുന്നു.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…