കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയത്.
അമേരിക്ക ഇറാനുമേല്‍ ചുമത്തിയ വിലക്കുകളെ പറ്റി ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായി ജാവേദ് സരീഫ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം അഫ്ഘാനിസ്താനില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പറ്റിയും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
എന്നാല്‍ ഇറാനുമായി കൊവിഡിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി എന്നാണ് എസ്. ജയശങ്കര്‍ അറിയിച്ചിരിക്കുന്നത്. യു.എസ് വിലക്കിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ കൊവിഡ് ബാധിച്ച് 4600 പേരാണ് മരണപ്പെട്ടത്. 73000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കുകള്‍ മൂലം പ്രതിസന്ധി രൂക്ഷമായി എന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 339 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…