ലണ്ടന്‍: ഉക്രൈന് പാസഞ്ചര്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഇറാന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍.
സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന് പൂര്‍ണസഹകരണം പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാന്, ബ്രിട്ടന്, കാനഡ, സ്വീഡന്, ഉക്രൈന് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇറാനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇറാനോട് ആവശ്യപ്പെടാന്‍ ധാരണയിലെത്തിയതായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി.
176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന് പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ ഇറാന് കുറ്റസമ്മതം നടത്തിയിരുന്നു. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന് പറഞ്ഞിരുന്നു.
സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന് വ്യക്തമാക്കിയിരുന്നു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…