gnn24x7

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യവുമായി അഞ്ച് രാജ്യങ്ങള്‍

0
244
gnn24x7

ലണ്ടന്‍: ഉക്രൈന്‍ പാസഞ്ചര്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍.

സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന്‍ പൂര്‍ണസഹകരണം പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍, ബ്രിട്ടന്‍, കാനഡ, സ്വീഡന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇറാനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇറാനോട് ആവശ്യപ്പെടാന്‍ ധാരണയിലെത്തിയതായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി.

176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ ഇറാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ പറഞ്ഞിരുന്നു.

സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here