ടെഹ്റാൻ: വൻശക്തികളുമായി 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറേനിയൻ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഇറാക്കിന്റെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം.
ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വൻശക്തികൾ 2015 ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. യുഎൻ ആണവ നിരീക്ഷണസമിതിയുമായി സഹകരിക്കാനും ടെഹ്റാനിൽ ചേർന്ന ഇറാനിയൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി ഔദ്യോഗിക ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കയെ കൂടാതെ ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്. ആണവകരാര് പ്രകാരം യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറുകിലോ ആണ്. വരും ദിവസങ്ങളിൽ ഇത് മറികടന്നേക്കുമെന്ന് ഇറാന്റെ പ്രഖ്യാപനം.അതേസമയം, യുഎസിന് എതിരെ കടുത്ത നടപടിയുമായി ഇറാക്കും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുനിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാക്ക് പാർലമെന്റ്. ഇക്കാര്യമാവശ്യപ്പെട്ട് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…
ബുക്കിംഗ് പ്ലാറ്റ്ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…