Categories: International

2015 ലെ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പി​ന്മാ​റി; കൂ​ടു​ത​ല്‍ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കും

ടെ​ഹ്റാ​ൻ: വ​ൻ​ശ​ക്തി​ക​ളു​മാ​യി 2015-ൽ ​ഒ​പ്പു​വ​ച്ച ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പൂ​ർ​ണ​മാ​യും പി​ന്മാ​റി. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​നി ക​രാ​റി​ലു​ള്ള ഒ​രു ഉ​ട​മ്പ​ടി​യും പാ​ലി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. ഇ​റേ​നി​യ​ൻ സൈ​നി​ക​മേ​ധാ​വി ഖാ​സിം സു​ലൈ​മാ​നി അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണ് ഇ​റാ​ക്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ചു​വ​ടു​മാ​റ്റ​ത്തി​നു കാ​ര​ണം.

ആ​ണ​വ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചാ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണു യു​എ​സ് അ​ട​ക്കം വ​ൻ​ശ​ക്തി​ക​ൾ 2015 ൽ ​ഇ​റാ​നു​മാ​യി ആ​ണ​വ​ക്ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. ആ​വ​ശ്യ​മ​നു​സ​രി​ച്ച് യു​റാ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. യു​എ​ൻ ആ​ണ​വ നി​രീ​ക്ഷ​ണ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ടെ​ഹ്റാ​നി​ൽ ചേ​ർ​ന്ന ഇ​റാ​നി​യ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​താ​യി ഔ​ദ്യോ​ഗി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക​യെ കൂ​ടാ​തെ ഫ്രാ​ൻ​സ്, ജ​ർ​മ​നി, റ​ഷ്യ, ചൈ​ന, യു​കെ എ​ന്നി​വ​രാ​ണ് ക​രാ​റി​ലു​ള്ള​ത്. ആ​ണ​വ​ക​രാ​ര്‍ പ്ര​കാ​രം യു​റാ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നു​ള്ള പ​രി​ധി മു​ന്നൂ​റുകി​ലോ ആ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് മ​റി​ക​ട​ന്നേ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം.അ​തേ​സ​മ​യം, യു​എ​സി​ന് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഇ​റാ​ക്കും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ്. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റ് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

17 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago