തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം.
36 മുതല്‍ 37 വരെ സീറ്റുകള്‍ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അറബ് കക്ഷികളുടെ പാര്‍ട്ടി, നാഷണലിസ്റ്റ് യിസ്രഈല്‍ ബെയ്റ്റ്ന്‍, യെമിന അല്ലയന്‍സ്, ഷാസ് ആന്‍ഡ് യുണൈറ്റഡ് തോറ ജൂദിസം എന്നീ പാര്‍ട്ടികളാണ് തൊട്ടു പിന്നിലുള്ളത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമാണെങ്കില്‍ വലതുപക്ഷ ചെറു പാര്‍ട്ടികളെ കൂട്ടു പിടിച്ച് 59 ഓ 60 ഓ സീറ്റുകള്‍ നേടി നെതന്യാഹുവിന് അധികാരത്തിലേറാം.
ഇസ്രഈലില്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ജൂണിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് 2 ന് മൂന്നാമത് തെരഞ്ഞെടുപ്പ് നടന്നത്.
120 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചാം വട്ടമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു എത്താന്‍ പോവുന്നത്. നെതന്യാഹുവിനെതിരെ ഇസ്രഈല്‍ കോടതിയില്‍ അഴിമതിക്കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…