ജെറുസലേം: കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍ എത്തി, പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ ആണ് ആന്‍റിബോഡി വികസിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ചെടുത്ത മോണോക്ലോണല്‍ ന്യുട്രലൈസിംഗ് ആന്‍റി ബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന
കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
ഇസ്രായേലില്‍ ഇതുവരെ 16,246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്,235 പേരാണ് മരിച്ചത്.
കൊറോണ വൈറസിന് ഒരു മറുമരുന്ന് കണ്ട് പിടിക്കുന്നതില്‍ സുപ്രധാനമായ മുന്നേറ്റമാണിതെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്ന ഇസ്രായേല്‍ ഇന്സ്ടിട്യുട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിലാണ്,കൊവിഡില്‍ നിന്ന് മുക്തരായവരുടെ രക്ത പരിശോധനയും നടക്കുന്നുണ്ട്.
ഇവിടെ വേര്‍തിരിച്ച ആന്‍റി ബോഡി മോണോക്ലോണല്‍ ആണ്.ഇത് രോഗമുക്തി നേടിയ കോശത്തില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇതിന് ചികിത്സാ രംഗത്ത് വളരെ ഏറെ മൂല്യമുണ്ട്.
മറ്റിടങ്ങളില്‍ നടക്കുന്നത് പൊളിക്ളോണല്‍ ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങളില്‍ നടക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ച ഇസ്രായേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയത്.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…