ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കുണ്ട്. ഗാസയിൽനിന്ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്.) അറിയിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം പലസ്തീനിയൻ സായുധവിഭാഗമായ ഹമാസ് ഏറ്റെടുത്തു.
അൽ അഖ്സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് അൽ ഡെയ്ഫ് റിക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ അറിയിച്ചു. അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേൽ പൗരന്മാരോട് വീടുകളിൽ കഴിയാൻ ഐ.ഡി.എഫ്. നിർദേശിച്ചു.
തങ്ങൾ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഹമാസ് അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ആക്രമണങ്ങളെത്തുടർന്നുള്ള സംഭവങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു. പിന്നീട്, ഹമാസിനെതിരെ തങ്ങൾ തിരിച്ചടി ആരംഭിച്ചതായി അവർ വ്യക്തമാക്കി. ഹമാസ് പ്രവർത്തകർ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമാസ് തലവൻ ഇസ്മായിൽ ഹനിഹ ഓപ്പറേഷന്റെ വിജയം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5,000-ലേറെ റോക്കറ്റുകളാണ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ടതെന്ന് നേരത്തെ മുഹമ്മദ് അൽ ഡെയ്ഫിന്റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…