ചൈനയിലെ മുസ്ലീംങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പടുത്തലുകളുമായി സൈറാഗുൽ സോത്ബെ. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള ‘പുനർ വിദ്യാഭ്യാസ’ ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ സ്ത്രീയാണ് സൈറാഗുൽ സോത്ബെ.
ഇവർ ഇപ്പോൾ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.
തടവിലായിരുന്ന കാലത്ത് ഇവർ നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് എഴുതിയ ഒരു പുസ്തകം നേരത്തെ പുറത്തു വന്നിരുന്നു. ക്രൂരമർദ്ദനം, ലൈംഗിക പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയ ക്രൂരതകൾ ക്യാമ്പിൽ നടക്കുന്നുണ്ടായിരുന്നു എന്നാണ് ഇവർ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ അൽജസീറ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തടവിൽ അവർ അനുഭവിച്ച കൂടുതൽ വെളിപ്പെടുത്തലുമായി സൈറാഗുൽ സോത്ബെ രംഗത്തെത്തിയിരിക്കുകയാണ്. ക്യാമ്പിൽ മുസ്ലീങ്ങൾക്ക് നിഷിദ്ധമായ പന്നിയിറച്ചി അവരെക്കൊണ്ട് നിർബന്ധപൂർവം കഴിപ്പിക്കുമായിരുന്നു. മുസ്ലീങ്ങൾ വിശുദ്ധദിനമായി കണക്കാക്കുന്ന വെള്ളിയാഴ്ചകളിലാണ് പന്നിയിറച്ചിയുമായി എത്തി അവർ മുസ്ലിങ്ങളെക്കൊണ്ട് നിർബന്ധപൂർവം കഴിപ്പിക്കുന്നത്. അതേസമയം പന്നി ഇറച്ചി കഴിക്കാൻ വിസമ്മതിക്കുന്നവർക്ക് കഠിനമായ ശിക്ഷയും ലഭിക്കും എന്നായിരുന്നു സൈറാഗുൽ സോത്ബെയുടെ വെളിപ്പെടുത്തൽ.
തീവ്രവാദത്തെ പ്രതിരോധിക്കാൻ എന്ന പേരിലാണ് ചൈന 2017ൽ ക്യാപുകളുടെ ശൃംഖല തുറന്നത്. ഉയ്ഗർ ഉൾപ്പെടെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങള്‍ പരസ്യമായിതന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ഇവരുടെ നിലപാടിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…