International

മ്യാൻമർ സൈന്യം ‘ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നു’; ആംനസ്റ്റി റിപ്പോർട്ട്

മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഗ്രാമീണ വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചപ്പോൾ സംസ്ഥാന സൈനികർ ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കി എന്ന് ആംനെസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിയിൽ മ്യാൻമർ സൈനികരുടെ സാന്നിധ്യം വർദ്ധിച്ചതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിലും ആംനസ്റ്റി ഇന്റർനാഷണലിന് ആശങ്കയുണ്ട്. റാഖൈനിൽ മ്യാൻമർ സൈന്യം നടത്തുന്ന അതി ക്രൂരമായ മനുഷ്യാകാശ ലംഘനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹം ശ്രദ്ധ തിരിക്കണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു.

സൈന്യം നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ആംനെസ്റ്റി ഇന്റർനാഷ്ണൽ ശേഖരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ വാഹനങ്ങൾ ആക്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യാക്രമണം എന്നാണ് സേനയുടെ വിശദീകരണം.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

17 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

18 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

20 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago