കാഠ്മണ്ഡു: ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കണം എന്ന അഭിപ്രായവുമായി പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച എന്ന നിലപാട് ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയത്.
ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വക്താവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നാരായണ്‍ കാജി ശ്രേഷ്ഠയാണ് നയതന്ത്ര സംഭാഷണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
നേരത്തെ തന്നെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിക്കെതിരെ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.
ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പ്രധാനമന്ത്രി തന്നെ അട്ടിമറിക്കുന്നു എന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരിന്നു. ഇങ്ങനെ തനിക്കെതിരെ നീക്കം ശക്തമായപ്പോഴാണ് ദേശീയത എന്ന വികാരം ആളിക്കത്തിക്കുന്നതിനായി ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്തിറക്കിയത്.
ലിപുലേഖ്,കാലാപാനി,ലിംപിയാധുര എന്നീ പ്രദേശങ്ങളെ ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടെന്നും അത് തങ്ങളുടെതാണെന്നുമാണ് നേപ്പാള്‍ അവകാശപെടുന്നത്.
പുതിയ ഭൂപടം പുറത്തിറക്കുകയും, ഇതിനായുള്ള ഭരണ ഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനും പ്രധാനമന്ത്രി തയ്യാറായി, എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. തങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് അനുകൂലമാണെന്ന് നേപ്പാളി കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…