ജെറുസലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. ജെറുസലേമിലെ ഒരു പൊതു പ്രസംഗത്തിലാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.
അതേ സമയം ഇറാന്‍ യു.എസ് സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തെ പറ്റി പ്രത്യക്ഷത്തില്‍ നെതന്യാഹു പരാമര്‍ശിച്ചിട്ടില്ല.
ഇറാനിലെ ഖുദ്‌സ് സേന കമാന്‍ഡറുടെ കൊല്ലപ്പെടലില്‍ വലിയ ജനരോഷമാണ് അമേരിക്കക്കെതിരെയും ഇസ്രഈലിനെതിരെയും ഉയരുന്നത്. ഇറാനിലെ തെരുവിലുകളിലുടനീളം ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ നശിപ്പിക്കുകയും അമേരിക്കയോടും ഇസ്രഈലിനോടും പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.
കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖുദ്‌സ് ഫോഴ്‌സും ഇസ്രഈല്‍ സേനയും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്.
കൊല്ലപ്പെട്ട ഖാസിം സുലൈമാനി ഇസ്രഈലിനെതിരെ ലെബനനിലെ ഹിസ്‌ബൊള്ള ഗ്രൂപ്പിനും ഫലസ്തീനിലെ ഹമാസിനും സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ് ഇസ്രഈലിന്റെ ആരോപണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖാസിം സുലൈമാനിക്കു നേരെ നടന്ന വധശ്രമങ്ങള്‍ക്കു പിന്നില്‍ ഇസ്രഈലായിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ജോർജ് എബ്രഹാം, ഡിട്രോയിറ്റ്മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ…
മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു.…
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള…
കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ്…
മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന്…
സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലാഗയിൽ…