Categories: International

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ; തന്റെ ഭാ​ഗത്തും തെറ്റുണ്ടെന്ന് ജസീന്ത ആർഡൻ

ന്യൂസിലാന്റ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്.

കഫറ്റീരിയയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകൾ പ്രവേശിച്ചാൽ പ്രധാനമന്ത്രിയുടെ തന്നെ സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം ലംഘിക്കപ്പെടും എന്നതിനാലാണ് കഫറ്റീരിയയിൽ ജസീന്തയ്ക്കും സുഹൃത്തുക്കൾക്കും പ്രവേശിക്കാൻ സാധിക്കാഞ്ഞത്.

ഞാൻ ഇവിടെ ഓൺലൈൻ ബുക്കിങ്ങ് നടത്തിയിരുന്നില്ല. തെറ്റ് എന്റേത് തന്നെയാണ്. വിഷയത്തിൽ ജസീന്ത ട്വീറ്റ് ചെയ്തു.

കഫേയിലെ എല്ലാ സീറ്റുകളിലും ആളുകൾ ഉണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രിയെ അകത്ത് പ്രവേശിപ്പിക്കാൻ സാധിക്കാത്തത് എന്ന് ഉടമയും വ്യക്തമാക്കിയിരുന്നു. കഫേയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ മറ്റൊരു കസ്റ്റമർ പുറത്തിറങ്ങിയതിന് ശേഷം സ്ഥാപനത്തിനകത്തെ ജീവനക്കാരൻ പോയി വീണ്ടും ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ജസീന്ത തിരികെ അവിടേക്ക് തന്നെ മടങ്ങുകയും ചെയ്തു.

ന്യൂസിലാന്റിൽ കഫറ്റീരിയകളും റെസ്റ്റോറണ്ടുകളും വ്യാഴാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. നേരത്തെ തന്നെ ഓഫീസിൽ പോയി ജോലി ചെയ്യേണ്ടവർക്ക് അതിനുള്ള അനുമതിയും ന്യൂസിലാന്റിൽ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ പാർക്കുകളും സാമൂ​ഹിക അകലം പാലിക്കുക എന്ന നിയന്ത്രണം പാലിച്ച് പ്രവർത്തിക്കുന്നതിൽ ന്യൂസിലാന്റിൽ ഇപ്പോൾ തടസ്സമില്ല.

Newsdesk

Recent Posts

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന്; പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…

9 mins ago

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ്മാൻ സംവിധായകൻ

മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…

36 mins ago

യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി

സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…

3 hours ago

കോർക്കിൽ മരണപ്പെട്ട ജോയ്‌സ് തോമസിന്റെ പൊതുദർശനം ഇന്ന്

കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…

9 hours ago

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

23 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

1 day ago