പാരീസ്: കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ഗവേഷകർ. നിക്കോട്ടിൻ സെൽ റിസപ്ട്ടേഴ്സിൽ ഒട്ടിപ്പിടിച്ചിരിന്നു വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ നിക്കോട്ടിൻ കൊറോണ വെെറസ് പടരുന്നത് തടയുമെന്നും പഠനം പറയുന്നു. നിക്കോട്ടിന്റെ ഉപയോഗം വൈറസ് പ്രതിരോധത്തിനും സഹായകമാകുമോ എന്ന് വിഷയത്തിൽ തുടർ പഠനം നടത്തുകയാണിവരിപ്പോൾ.
പാരീസ് ആശുപത്രിയിലെ 343 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നിക്കോട്ടിൻ സഹായിക്കുമെന്ന നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. സമാനമായി കണ്ടെത്തലിലേക്ക് നേരത്തെ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനവുമെത്തിയിരുന്നു. പഠനത്തിന് ആരോഗ്യ അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഫ്രാൻസിലെ ഗവേഷകരിപ്പോൾ.
അതേസമയം പഠനം വിജയകരമാണെങ്കിൽ തന്നെ നിക്കോട്ടിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ മെഡിക്കൽ രംഗത്ത് നിന്ന് തന്നെ നിരവധി പേർ വിമർശനം ഉന്നയിച്ച് രംഗത്തുണ്ട്. നിക്കോട്ടിന്റെ പാർശ്വഫലങ്ങൾ മറന്നു പോകരുതെന്ന് ഫ്രാൻസിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ ജെറോം സാലോമോൻ പറഞ്ഞു. ഫ്രാൻസിൽ 75000ത്തിലധികം ആളുകളാണ് പ്രതിവർഷം പുകവലിയും അനുബന്ധമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മൂലം മരണപ്പെടുന്നത്.
കൊവിഡ് വലിയ പ്രതിസന്ധിയാണ് ഫ്രാൻസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 21000ത്തിലധികം ആളുകൾ ഫ്രാൻസിൽ കൊവിഡ് ബാധിച്ച് മരിച്ചു.
വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…