കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലിരിക്കെ ചൈനയില്‍ മറ്റൊരു വൈറസ്. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്.
ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുന്നനില്‍ നിന്നും ഷന്‍ഡോംഗിലേക്ക് ജോലിയ്ക്കായി പോകവേയാണ് ബസില്‍ വച്ച് ഇയാള്‍ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന മറ്റു 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
എന്താണ് ഹന്‍റാ വൈറസ്?
പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്‍റാ. ഈ വൈറസ് ആളുകളിൽ പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. -സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) പറയുന്നു. ഇത് ഹാൻറാ വൈറസ് പൾമോണറി സിൻഡ്രോം (HPS), ഹെമറാജിക് ഫീവര്‍ വിത്ത് റിനല്‍ സിൻഡ്രോം (HFRS) എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
ഇത് വായുവിലൂടെ പടരില്ല. എലികളുടെ സ്രാവത്തില്‍ നിന്നും നേരിട്ടാണ് ഇത് മനുഷ്യനിലേക്ക് പടരുക. വളരെ ചുരുക്കം കേസുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നും കടിയേറ്റാലും ഇത് പടരാം.
ഹന്‍റാ വൈറസിന്‍റെ ലക്ഷണങ്ങള്‍
ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് ഹന്‍റാ വൈറസിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീടത് ചുമയ്ക്കും ശ്വാസ തടസ്സത്തിനും കാരണമാകും. അത് മരണത്തിലേക്കും നയിച്ചേക്കാം. 38 ശതമാനമാണ് മരണനിരക്ക്.
HFRS ലക്ഷണങ്ങളും സമാന രീതിയില്‍ തുടര്‍ന്നാല്‍ അത് രക്തസമ്മര്‍ദ്ദ൦, പെട്ടെന്നുള്ള മാനസിക പിരിമുറുക്കം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകു൦. എലികളുടെ നശീകരണമാണ് ഹന്‍റാ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ അധികൃതര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്രാര൦ഭ നടപടി.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…