ഇസ്ലാമാബാദ്: ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇസ്രഈലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്നല്ല, ഈ വിഷയത്തില്‍ പാകിസ്താന്റെ ഭാഗം വളരെ വ്യക്തമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍, ഫലസ്തീനികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാത്തിടത്തോളം, ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രാഈലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948 ല്‍ തന്നെ മുഹമ്മദ് അലി ജിന്ന വ്യക്തമാക്കിയ കാര്യമാണെന്നും പറഞ്ഞു.
ഇസ്രഈലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെയാണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യു.എ.ഇ. തീരുമാനിച്ചത്.
ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവരസാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് വിവരങ്ങള്‍.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…