ജനീവ: കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.
കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത് 67 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒരു ലക്ഷം വൈറസ് ബാധിതര്‍ ലോകത്താകമാനം ആയതെങ്കില്‍ അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം പകരാന്‍ 11 ദിവസവും പിന്നീടുള്ള ഒരു ലക്ഷം പേരിലേക്ക് പകരാന്‍ നാല് ദിവസവും മാത്രമാണ് എടുത്തത്.
ലോകത്താകമാനം ആകെ 3,81,653 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 16558 പേര്‍ മരിച്ചപ്പോള്‍ 102429 പേര്‍ക്ക് രോഗം ഭേദമായി.
ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 6078 പേര്‍ മരിച്ചപ്പോള്‍ 63,928 പേര്‍ക്ക് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…