കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ താമസിക്കുന്ന വീടിനു സമീപത്തായി തന്നെ പ്രതി കാറില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇയാള്‍ ഗവേഷകനെ വെടിവെച്ച ശേഷം സ്വയം മരിക്കുകയായിരുന്നു എന്നാണ് സൂചന.
പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ബിങ് ല്യു. കൊലപാതകത്തിന് കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. അതേ സമയം ഇദ്ദേഹത്തിന്റെ ചൈനീസ് പശ്ചാത്തലം കൊലപാതകത്തിനുള്ള കാരണമല്ലെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാര്‍സ്-കൊവ്-2 ബാധയുമായി ബന്ധപ്പെട്ട് സുപ്രധാനമായ കണ്ടു പിടുത്തങ്ങള്‍ നടത്തി വരികയായിരുന്നു ബിങ് എന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…