Categories: International

വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ

സ്വീഡന്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള്‍ 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില്‍ ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

കുടിയേറ്റ വിഭാഗങ്ങള്‍ താമസിക്കുന്ന റോസന്‍ഗാര്‍ഡില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ നേതാവായ രാസ്മസ് പലുഡാന്‍ റാലിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന് പൊലീസ് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

ഇതിനു പിന്നാലെ രൂപപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍മോ സിറ്റിയില്‍ എത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സ്വീഡനില്‍ കുടിയേറ്റം അനുവദിക്കരുതെന്ന് പറയുന്ന റൈറ്റ് ഡാനിഷ് ആന്റി ഇമ്മിഗ്രേഷന്‍ പാര്‍ട്ടി നേതാവാണ് പലുഡാന്‍. ഇയാളെ 2 വര്‍ഷത്തേക്ക് ഡെന്‍മാര്‍ക്കിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സ്വീഡന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.

വിലക്കിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിദ്വേഷപരമായ പ്രസ്താവന പലുഡാന്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. തന്നെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയെന്നും എന്നാല്‍ പീഡകരെയും കൊലപാതകികളെയും എല്ലാക്കാലത്തും സ്വീകരിക്കുകയാണ് എന്നുമായിരുന്നു പലുഡാന്‍ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷവും പലുഡാന്‍ ഖുറാന്‍ കത്തിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന് മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് പലുഡാന്‍. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വീഡന്‍ പൊലീസ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

12 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

14 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

18 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

18 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago