കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. ഒന്നിലധികം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്ക് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തു നിന്നുമെത്തിയ വാഹനങ്ങളിൽ നിന്നാണ് റോക്കറ്റ് ആക്രമണം നടന്നത്.
സംഭവത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല. പത്തൊമ്പത് വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് വലിയ രീതിയിൽ പിൻവാങ്ങുകയും സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സമയത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അഫ്ഗാൻ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിലാണ് റോക്കറ്റ് ആക്രമണം നടന്നത്.
റോക്കറ്റ് ആക്രമണത്തിന് പിന്നാലെ അഫ്ഗാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിവിധ എംബസികളിലെ ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കർശനമായ നയതന്ത്ര സുരക്ഷ ഏർപ്പെടുത്തിയ പ്രദേശത്തെ ഒരു പള്ളിക്ക് സമീപമാണ് റോക്കറ്റ് ചെന്ന് പതിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…