രജിസ്റ്റര്‍ ചെയ്ത് പരീക്ഷണം ആരംഭിച്ച കൊറോണ വാക്സിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക-ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ. പുതിയ COVID 19 വാക്സിനിലെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്കൊയെ ഉദ്ദരിച്ചുള്ള വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മനുഷ്യരിലെ പരീക്ഷണത്തിനു ശേഷ൦ കൊറോണ വാക്സിന് റെഗുലേറ്ററി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി റഷ്യ മാറിയെന്നു പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
അതേസമയം, വാക്സിന് അനുമതി നല്‍കിയ റഷ്യയുടെ തീരുമാനത്തില്‍ ആരോഗ്യ വിദഗ്തരില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഗവേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നു എല്ലാവര്‍ക്കും അറിയാമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും പുടിനും അഭിപ്രായപ്പെട്ടു.
20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവും അറിയിച്ചു. മറ്റ് അഞ്ചു രാജ്യങ്ങള്‍ക്കൊപ്പം 500 ദശലക്ഷം വാക്സിന് ഡോസുകള്‍ നിര്‍മിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബര്‍ മുതല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങുമെന്നും ദിമിത്രിയേവ് പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…