ലൈംഗിക പീഡനക്കേസിൽ മുസ്ലിം കൾട്ട്നേതാവായ അദ്‌നാൻ ഒക്തറിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി. ആയിരത്തോളം സ്ത്രീകളെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്കിരയാക്കിയതിനാണ് ശിക്ഷ.
2018 ല്‍ 64 കാരനായ ഒക്തറിനെയും നിരവധി അനുയായികളെയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇയാളുടെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതിയോട് ഇയാൾ മൊഴി നൽകിയത് ഇങ്ങനെയായിരുന്നു തനിക്ക് ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്‌നേഹ കൂടുതലാണെന്നും. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ഒരു സംഘത്തിന്റെ നേതാവായിട്ടാണ് ഇയാൾ 1990 കളിൽ അറിയപ്പെട്ടത്. ‘ദി അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍’ (The Atlas of Creation) എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ ഹാറൂണ്‍ യഹ് യ എന്ന തൂലികാനാമത്തില്‍ ഇയാൾ രചിച്ചിട്ടുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…