ലൈംഗിക പീഡനക്കേസ്; അദ്‌നാൻ ഒക്തറിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി

0
80

ലൈംഗിക പീഡനക്കേസിൽ മുസ്ലിം കൾട്ട്നേതാവായ അദ്‌നാൻ ഒക്തറിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി. ആയിരത്തോളം സ്ത്രീകളെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്കിരയാക്കിയതിനാണ് ശിക്ഷ.

2018 ല്‍ 64 കാരനായ ഒക്തറിനെയും നിരവധി അനുയായികളെയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇയാളുടെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതിയോട് ഇയാൾ മൊഴി നൽകിയത് ഇങ്ങനെയായിരുന്നു തനിക്ക് ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്‌നേഹ കൂടുതലാണെന്നും. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ഒരു സംഘത്തിന്റെ നേതാവായിട്ടാണ് ഇയാൾ 1990 കളിൽ അറിയപ്പെട്ടത്. ‘ദി അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍’ (The Atlas of Creation) എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ ഹാറൂണ്‍ യഹ് യ എന്ന തൂലികാനാമത്തില്‍ ഇയാൾ രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here