ജനിതക മാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളില്‍ വ്യാപിച്ചെന്ന് ഡബ്ല്യു. എച്ച്.ഒ

0
31

ന്യൂയോര്‍ക്ക്: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കൊറോണ ബ്രിട്ടണില്‍ നിന്നും 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന്ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും ലോകാരോ്യഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു വൈറസ് വകഭേദം 20 രാജ്യങ്ങളിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് voc 202012/01 എന്നയിനം ഇതിനകം നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ടായി കഴിഞ്ഞു. ഈ വകഭേദത്തെക്കുറിച്ച് ഡിസംബര്‍ 14 നാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ മറ്റു സ്വഭാവസവിശേഷതകള്‍ കൊറോണ വൈറസ് തന്നെയാണെങ്കിലും വ്യാപന രീതി പഴയതിനേക്കാള്‍ പത്തുമടങ്ങ് ശക്തമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് 501y.v2 വകഭേദം 20 രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല ഇതുപോലത്തെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ അതിനെക്കുറിച്ച് പഠനം നടക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here